Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ മിഡില്‍ ഈസ്റ്റ്... ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ വൻ സൈനിക വിന്യാസം, യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജം, സമ്പൂർണ യുദ്ധത്തിന് സർവ്വം സജ്ജമാക്കി ട്രംപ്; വൻ യുദ്ധത്തിന് നീക്കമെന്ന് റിപ്പോർട്ടുകൾ


പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന ... ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് ഇന്ന് ആറു വർഷം


ടി20 ലോകകപ്പ്... നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റൺസ് വിജയം


ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...


സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

ആശുപത്രിയില്‍ നിന്ന് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്യിച്ചത് പോലീസ്, രാത്രി 12.30ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഞെട്ടിയത് നാദിര്‍ഷ, രാത്രിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ ഇങ്ങനെ...

11 SEPTEMBER 2017 11:51 AM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിന്റെ സുഹൃത്തും നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ സംശയ നിഴലുമുള്ള സംവിധായകന്‍ നാദിര്‍ഷ അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് ഞായറാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു. പാതിരാത്രി 12.30നാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം നാദിര്‍ഷയെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേ സമയം, നാദിര്‍ഷ പോലീസ് കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. രാത്രി മരുന്ന് കഴിച്ച് കിടക്കാന്‍ തുടങ്ങുകയായിരുന്ന നാദിര്‍ഷയോട് നിങ്ങളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെയാണ് നാദിർഷ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പൊലീസ് കസ്റ്റഡിയില്‍വച്ച്‌ ശബ്ദ സന്ദേശമയക്കാന്‍ സഹായിച്ച കളമശ്ശേരി എ.ആര്‍. ക്യാംപിലെ സി.പി.ഒ. അനീഷീനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.   ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുത്തിരിക്കുന്നത്. 

 

ആശുപത്രിവാസവും നെഞ്ച് വേദനയുമൊന്നും സംവിധായകന്‍ നാദിര്‍ഷയെ രക്ഷിക്കാന്‍ പോകുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കാന്‍ തന്നെയാണ് പോലീസ് നീക്കം. നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ 13നാണ് പരിഗണിക്കുക. അതിന് ശേഷം മാത്രം മതി നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ എന്ന  അഭിപ്രായവും അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എന്നാണ് അറിയുന്നത്. നാദിര്‍ഷയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു

അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ.

കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേ സമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി...  (14 minutes ago)

ഇന്ത്യയുടെ 'മാനവ്' പദ്ധതിയെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി ...  (17 minutes ago)

മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി കോടതി....  (41 minutes ago)

കണവ തോരനും മീന്‍ മുട്ടയും പാരയും കഴിച്ചു പിന്നാലെ ജനം പിടഞ്ഞ് മരിക്കുന്നു..!പാളയം മാർക്കറ്റിലും കാളകൂട വിഷം..?  (1 hour ago)

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (1 hour ago)

യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ...  (1 hour ago)

ഇറാന്റെ 'ഷാഹീദ്-139' ചീറ്റി US യുദ്ധവിമാനം പിളർന്നു..! ടെഹ്റാൻ നിന്ന് കത്തി, സാറ്റലൈറ്റ് ദൃശ്യങ്ങൾ കണ്ട് പൊട്ടിച്ചിരിച്ച് ട്രംപ്  (1 hour ago)

ഒരു പെട്ടിക്കട നടത്തുന്ന ആള്‍ പോലും ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുമെന്ന് കോടതി ...  (1 hour ago)

കോളേജ് ബസും സ്വകാര്യം ബസ്സും തമ്മിൽ കൂട്ടിയിടിച്ചു... ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ പണിമുടക്കും...  (2 hours ago)

“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്; പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 1680 രൂപയുടെ വർദ്ധനവ്  (2 hours ago)

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഓട്ടോഡ്രൈവർ മരിച്ചു...  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടാഴ്ച മാത്രം...  (3 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

Malayali Vartha Recommends