നടന്‍ ശ്രീനിവാസന്റെ വീടിന് കരിഓയില്‍ ഒഴിച്ചവരോട് മുകേഷിന് പറയാനുള്ളത് ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായ രീതിയിൽ പരാമർശം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്റെ വീടിന് കരിഓയില്‍ ഒഴിച്ചിരുന്നു. സംഭവത്തെ വിമര്‍ശിച്ച് നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര വിതരണ ചടങ്ങിലായിരുന്നു മുകേഷിന്റെ പ്രതികരണം. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുത് കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണ്.
മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ ഉപയോഗിച്ച മനുഷ്യനാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും നര്‍മ്മ ശൈലിയില്‍ മുകേഷ് പറഞ്ഞു. ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ ആദരിക്കശപ്പെടേണ്ടവരുടെ കൂട്ടത്തില്‍ ശ്രീനിവാസന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടു നിന്നു.
https://www.facebook.com/Malayalivartha


























