വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർ രക്ഷപെട്ടു. നീണ്ടകര ചെറുപുഷ്പം യാർഡിന് സമീപം പടന്നയിൽ വീട്ടിൽ ജയിംസ് (72) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബർണാഡ്, സെബാസ്റ്റ്യൻ എന്നിവർ രക്ഷപെട്ടു.ഇന്ന് രാവിലെയാണ് സംഭവം. നീണ്ടകര തീരത്ത് നിന്ന് അരനോട്ടിക്കൽ മൈൽ അകലെ കടലിൽ മത്സ്യബന്ധം നടത്തുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്. മൂന്നു തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
ജയിംസ് വെള്ളത്തിൽ മുങ്ങിതാഴുന്നതിനിടയിൽ മറ്റ് വള്ളക്കാർ ഇയാളെ രക്ഷപെടുത്തി. മറ്റ് രണ്ടുപേർ വള്ളത്തിൽ പിടിച്ചുകിടന്നു. മൂവരേയും കരയ്ക്കെത്തിച്ച് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























