കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി

അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി പദവിയിൽ എത്തിയതുകൊണ്ട് കേരളത്തിൽ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയായ ഒരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ പ്രാധിനിത്യം നൽകിയെന്ന് കരുതി കേരളം മുഴുവൻ പിടിച്ചടക്കാമെന്നത് ബിജെപിയുടെ മിഥ്യാധാരണ മാത്രമാണ്. കണ്ണന്താനത്തിന്‍റെ മന്ത്രി പദവികൊണ്ട് ന്യൂനപക്ഷങ്ങൾക്ക് ബിജെപിയെക്കുറിച്ചുള്ള ധാരണ മാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























