താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍: സെബാസ്റ്റിയന്‍ പോളിന് മറുപടിയുമായി നടിയുടെ സഹോദരന്‍

നടിയാക്രമിക്കപ്പെട സംഭവത്തില്‍ സി പി എം മുന്‍ എം പിയും അഭിഭാഷകനുമായ സെബാസ്റ്റിയന്‍ പോളിന്റെ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ദിലീപിന് അനുകൂലമായ നിലപാടാണ് മുന്‍ എംപി സ്വീകരിച്ചത്. സെബസ്റ്റിയന്‍ പോളിന്റെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് ആഷിക് അബു അടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോനും സെബാസ്റ്റിയന്‍ പോളിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണു രാജേഷ് പ്രതികരിച്ചിരിക്കുന്നത്. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ ...
അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു .
രാജേഷ് ബി മേനോന്‍ .
https://www.facebook.com/Malayalivartha
























