Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഉമ്മൂമ്മ ആക്രിക്കാരന് നൽകിയത് കാൽ കോടിയുടെ നിധിപ്പെട്ടി; ഞെട്ടലോടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ: പിന്നെ സംഭവിച്ചത്...

12 SEPTEMBER 2017 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

കഥയല്ലിത്. പൊലീസിനെ ഞെട്ടിച്ച പച്ചപ്പരമാർത്ഥം. തുടക്കം ഇങ്ങനെ... കഴിഞ്ഞ ദിവസം, അർദ്ധരാത്രികഴിഞ്ഞപ്പോൾ നാല്പതുകാരിയും അവരുടെ ഉമ്മയും ആധിപിടിച്ച് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പാഞ്ഞെത്തി. എങ്ങനെയൊക്കെയോ പരാതി പറഞ്ഞൊപ്പിച്ചു. പുതിയ വീട്ടിലേക്ക് മാറുമ്പോൾ പഴയ സാധനങ്ങൾ ആക്രിക്കാരന് കൊടുക്കുന്ന കൂട്ടത്തിൽ 85- കാരിയായ ഉമ്മൂമ്മ കട്ടിലിനടിയിലുണ്ടായിരുന്ന തകരപ്പെട്ടിയും കൂടി കൊടുത്തു. വളയും മറ്റുമായി കുറച്ച് പൊന്നു സൂക്ഷിച്ച പെട്ടിയാണത്. എങ്ങനയെങ്കിലും കണ്ടുപിടിച്ചുതരണം. ഇതായിരുന്നു അപേക്ഷ.

ഒരു തമിഴനാണ് ആക്രിസാധനങ്ങൾ കൊണ്ടുപോയതെന്നേ അറിയൂ. അതുവച്ച് ആ തമിഴനെയും തേടി മകളും പേരമകളും രാത്രിവൈകും വരെയും ചെറുകുന്ന്, കണ്ണപുരം പരിസരങ്ങളിലെ പല ആക്രിത്താവളങ്ങളിലും പരതി. ഒരു തുമ്പും കിട്ടിയില്ല. തുടർന്നാണ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. പൊലീസ് സംഘം വൈകാതെ ഓട്ടം തുടങ്ങി. ഏഴു വളകൾ പോയെന്നാണ് പേരമകൾ പറഞ്ഞത്. തമിഴരുടെ കേന്ദ്രങ്ങളിൽ കറങ്ങി ഒടുവിൽ കണ്ണപുരം റെയിൽവെ സ്റ്റേഷനടുത്തായുള്ള ആക്രിക്കാരുടെ ഷെഡ്ഡിലെത്തി. പൊലീസിനെ കണ്ട് തമിഴനും ഭാര്യയും പരുങ്ങി, പെട്ടി ഓർമ്മയിൽ വരുന്നില്ലല്ലോ എന്നായി അയാൾ. പിന്നെ, പൊലീസുകാർ ആക്രിക്കടയിലെ കൂമ്പാരത്തിലേക്ക് കടന്ന് പഴയ ടി.വി യുടെ ചില്ലടക്കം തകർത്തുനോക്കാൻ തുടങ്ങി. തെരച്ചിൽ മൂന്നു നാലു മണിക്കൂർ പിന്നിട്ടപ്പോഴേക്കും പേടിച്ചുവിറച്ച ആക്രിക്കച്ചവടക്കാരൻ ഷെഡ്ഡിൽ ഒരരികിലായി വച്ച കുട്ടിച്ചാക്കിലേക്ക് വിറയലോടെ വിരൽചൂണ്ടി.

ചാക്കിലെ പെട്ടി തുറന്ന പൊലീസ് അമ്പരന്നു. സ്വർണശേഖരം ! ഒപ്പം ഇന്ത്യൻ കറൻസിയുടെയും യു.എ.ഇ ദിർഹത്തിന്റെയും കുറച്ചുകെട്ടുകളും. ഇന്നലെ രാവിലെ എസ്.ഐ ടി.വി. ധനഞ്ജയ്ദാസിന്റെ നേതൃത്വത്തിൽ പൊലീസ് ഉമ്മയുടെയും മകളുടെയും മുന്നിൽ വച്ച് പെട്ടി തുറന്ന് വിസ്തരിച്ച് എണ്ണമെടുത്തു. അതിങ്ങനെ... എട്ടു സ്വർണവളകൾ. മുഷിഞ്ഞൊരു പെഴ്സ് തുറന്നപ്പോൾ കിട്ടിയത് നിറം മങ്ങിയ തൂവാലയിൽ പൊതിഞ്ഞ നിലയിൽ അഞ്ചു മോതിരം. പിന്നെ നാലു പെഴ്സിലായി നാലു നെക്‌ലേസ്. വണ്ണത്തിൽ വേറൊരു മാല. സ്വർണ പാദസരം, താലി, സ്വർണനാണയങ്ങൾ... തീർന്നില്ല. 40,000 രൂപയുടെ ഇന്ത്യൻ കറൻസി. പിന്നെ കുറച്ച് യു.എ.ഇ ദിർഹവും. പൊലീസുകാർ ഏതാണ്ടൊന്ന് കണക്ക് കൂട്ടി നോക്കിയപ്പോൾ കാൽ കോടിയിലേറെ വരും പെട്ടിയിലെ നിധി.

ആഭരണപ്പെട്ടിയുടെ കഥ ഇങ്ങനെ...

പരിയാരത്ത് പുതിയ വീടെടുത്ത് അങ്ങോട്ട് മാറാനായി സാധനങ്ങൾ മാറ്റുന്ന തിരക്കിലായിരുന്നു അമ്മയും മകളും. അതിനിടെയാണ് പെട്ടി പോയതായി അറിയുന്നത്. ആറു വളകൾ പെട്ടിയിൽ സൂക്ഷിക്കാൻ പേരമകൾ ഉമ്മൂമ്മയെ ഏല്പിച്ചിരുന്നു. എന്നാൽ, ഉമ്മൂമ്മയുടെ സൂക്ഷിപ്പിലുള്ള പണ്ടമത്രയും കണ്ട് മകൾക്കും പേരമകൾക്കും ഞെട്ടൽ വിട്ടുമാറാൻ സമയമെടുത്തു. വീട്ടിലെ ആണുങ്ങളെല്ലാം ഗൾഫിലാണ്.

ഉമ്മൂമ്മയ്ക്ക് മക്കളും ബന്ധുക്കളും മറ്റുമായി സമ്മാനിച്ച ആഭരണങ്ങൾ ഭദ്രമായി പഴയ തകരപ്പെട്ടിയിൽ സൂക്ഷിച്ചത് അവർ മറന്നുപോയിരുന്നു. കൈയിൽ വന്ന പൊന്നും പണവുമായി സ്ഥലംവിടാതിരുന്ന തമിഴന് ഉമ്മയും മകളും കൂടി ഒരു തുക വെച്ചുനീട്ടിയെങ്കിലും അയാൾ അതു വാങ്ങിയില്ല. പരാതി എഴുതിക്കിട്ടാനൊന്നും കാക്കാതെയുള്ള അന്വേഷണത്തിൽ നഷ്ടപ്പെട്ടതു തിരിച്ചുകിട്ടിയതിനാൽ പെട്ടി സ്റ്റേഷനിൽ നിന്നു തന്നെ അവർക്കു കൈമാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends