റോഡുകളെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഇനി നേരിട്ട് മന്ത്രിയെ വിളിക്കാം

നിങ്ങള്‍ക്ക് ചുറ്റുമുള്ള റോഡുകളുടെ ശോച്യാവസ്ഥയെപ്പറ്റി ഇനി നേരിട്ട് മന്ത്രിയെ വിളിച്ചറിയിക്കാം. റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ജനത്തിന് നേരിട്ടുവിളിക്കാനായി ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയോട് പരാതി പറയാം. അവധി ദിനങ്ങളിലൊഴികെ രാവിലെ ഒമ്പതരമുതല്‍ രാത്രി ഏഴരവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം. പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും.
പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കും. പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കില്‍ കാരണവും അറിയിക്കും.

അതേസമയം, കേരളത്തിലെ 16 റോഡുകള്‍ നന്നാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 215 കോടിരൂപ അനുവദിച്ചതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























