Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

പാര്‍ട്ടി അധ്യക്ഷ സ്ഥാനം എതിര്‍ത്ത രമേശിന്റെ പ്രതിപക്ഷ നേതൃസ്ഥാനം തെറിപ്പിക്കാന്‍ എ ഗ്രൂപ്പ്: കലാപം രൂക്ഷം

12 SEPTEMBER 2017 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

രോഗിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..

എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം ഹൈക്കോടതി തടഞ്ഞു

മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെതിരെ അന്വേഷണം ഊർജിതം; അന്വേഷണത്തിന് പ്രത്യേക സംഘം

കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും കോണ്‍ഗ്രസിന്റെ അമരത്തെക്കാന്‍ ശ്രമം തുടങ്ങി. ഉമ്മന്‍ ചാണ്ടി നേരിട്ട് രംഗത്തെത്തിയിട്ടില്ലെങ്കിലും കെ.പി.സി സി അധ്യക്ഷനാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. രാഹുല്‍ ഉടന്‍ കേരളത്തില്‍ എത്തുമ്പോള്‍ ഹസനെ മാറ്റി ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനാക്കാനാണ് നീക്കം.

ഉമ്മന്‍ ചാണ്ടി കെ പി സി സി പ്രസിഡന്റാകുന്നതിനെ ചെന്നിത്തല എതിര്‍ത്തിരുന്നു. ഇതിനെതിരെ അദ്ദേഹം സോണിയയെയും രാഹുലിനെയും കണ്ടതിന് പിന്നാലെയാണ് എ.എ അസീസിന്റെ പ്രസ്താവന വന്നത്. അസീസിന്റ സംസാരം കേട്ടാല്‍ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അദ്ദേഹം കടയ്ക്കലാണ് തോണ്ടിയത്. ഹസനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അസീസ് വെറുതെ ഒന്നും പറയില്ല. വെറും വായില്‍ സംസാരിക്കുന്നയാളുമല്ല. വളരെ പെട്ടെന്ന് അദ്ദേഹം പറഞ്ഞത് വെറുതെയല്ല.

അസീസിന് പിന്നാലെ കെ മുരളീധരനും രംഗത്തെത്തി. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി സര്‍വതാ യോഗ്യനാണെന്നാണ് മുരളി പറഞ്ഞത്. അത് വിവാദമാവുകയും മുരളിയെ ഒതുക്കാന്‍ ചെന്നിത്തല തീരുമാനിക്കുകയും ചെയ്തു. മുരളീധരന്‍ കഴിഞ്ഞ കുറെ നാളുകളായി ഉമ്മന്‍ ചാണ്ടി പക്ഷത്താണ്. കെ. കരുണാകരനെ പിന്നില്‍ നിന്നും കുത്തിയത് രമേശാണെന്ന് മുരളി കരുതുന്നു. ഒരേ ജാതിയിലും മതത്തിലും പെട്ട രണ്ടു പേര്‍ ഒരേ ഗ്രൂപ്പില്‍ നിന്നിട്ട് ഫലമില്ലെന്നും മുരളിക്കറിയാം. അതും ഒരു കാരണമാണ്.

എ.കെ.ആന്റണിയുടെ പൂര്‍ണ്ണ പിന്തുണ മുരളിക്കുണ്ട്. നേരത്തെ കെ.പി.സി സി അധ്യക്ഷനായിരിക്കുമ്പോള്‍ ആന്റണി മുഖ്യമന്ത്രിയായിരുന്നു. ആന്റണിയും മുരളിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. കരുണാകരന്‍ ഇടപെട്ടാണ് അത് തകര്‍ത്തത്. അക്കാര്യം ആന്റണിക്കറിയാം. അതാണ് അവര്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്റിംഗ് .

ഉമ്മന്‍ ചാണ്ടി കെ പി സി സി അധ്യക്ഷനായാല്‍ തനിക്ക് പ്രസക്തിയില്ലാതാകുമെന്ന് രമേശ് വിശ്വസിക്കുന്നു. അതിനാലാണ് അദ്ദേഹത്തെ എതിര്‍ക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ചെന്നിത്തല ചരടുവലി തുടങ്ങിയിട്ടുണ്ട്. ഹസനെ പ്രസിഡന്റാക്കുന്നതിനെയും രമേശ് എതിര്‍ത്തിരുന്നു. രമേശിനൊപ്പമുളള വി ഡി സതീശനും സംഘത്തിനും ചെന്നിത്തലയോട് ഒരു ആത്മാര്‍ത്ഥതയുമില്ല. രമേശിന്റെ കാലം അസ്തമിച്ചാല്‍ മാത്രമേ തനിക്ക് ഭാവിയുള്ളുവെന്ന് സതീശനറിയാം.

രമേശിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെ തന്നെ ലക്ഷ്യമിടാനാണ് എ ഗ്രൂപ്പിന്റെ നീക്കം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഉമ്മന്‍ ചാണ്ടിക്കെതിരായ നീക്കങ്ങളില്‍ നിന്നും രമേശ് പിന്‍മാറുകയുള്ളുവെന്ന് എ ഗ്രൂപ്പ് കരുതുന്നു.

ഉമ്മന്‍ ചാണ്ടി ഒരിക്കലും പ്രതിപക്ഷ നേതാവാകില്ല. അതിന് അദ്ദേഹത്തിന് താത്പര്യവുമില്ല. പകരം കെ പി സി സി സ്ഥാനമാണ് ലക്ഷ്യം. അതിനുള്ള കരുക്കളാണ് ഇപ്പോള്‍ നീക്കുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം  (33 minutes ago)

രോഗിയുടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്  (42 minutes ago)

ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ  (1 hour ago)

Ireland ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചു  (1 hour ago)

Highcourt മരുമകനെ പറപ്പിച്ച് ഹൈക്കോടതി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...  (1 hour ago)

വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...  (1 hour ago)

സർക്കാരിന് തിരിച്ചടി; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം ഹൈക്കോടതി തടഞ്ഞു  (1 hour ago)

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...  (1 hour ago)

മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടിനെതിരെ അന്വേഷണം ഊർജിതം; അന്വേഷണത്തിന് പ്രത്യേക സംഘം  (1 hour ago)

സഖാവായാൽ പീഡന പരാതിയിലും മൗനം; രാഹുലിനെതിരെ രാഷ്ട്രീയ പകപോക്കൽ: സർക്കാരിന് തിരിച്ചടിയായി സൈബറിടത്തിൽ ചോദ്യങ്ങൾ...  (2 hours ago)

സർക്കാർ കാര്യങ്ങളിൽ വിജയം, രാഷ്ട്രീയ നേട്ടം! മകരം രാശിക്കാർക്ക് ഇന്ന് ഉജ്ജ്വല സമയം!  (5 hours ago)

സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.  (6 hours ago)

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം  (6 hours ago)

5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി...  (6 hours ago)

Malayali Vartha Recommends