Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...


ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മൂന്നാം ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിലേക്ക്...

13 SEPTEMBER 2017 09:08 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിക്കും. അതേ സമയം നടന്‍ ദിലീപ് അടുത്ത ദിവസം വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിന് വിധേയനായതാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്ന് തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

കേസന്വേഷണവുമായി താന്‍ സഹകരിച്ചു വരികയാണെന്നും നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനോട് നിലപാടറിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. നാദിര്‍ഷയെ നേരത്തെ ചോദ്യം ചെയ്യവെ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ദിലീപിന്റെ അറസ്റ്റിന് ശേഷം നാദിര്‍ഷയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കും.

നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് പണം നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു പണം കൈമാറിയതെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേ സമയം നടന്‍ ദിലീപ് മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഈ ആഴ്ച തന്നെ സമര്‍പ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഗുരുതര ആരോപണങ്ങള്‍ ഉള്ള ക്രിമിനല്‍ കേസായതിനാല്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന ഭയത്താലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെത്തന്നെ സമീപിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു  (4 hours ago)

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യും മുന്നേ ഞങ്ങളുടെ വാദം കേള്‍ക്കണമെന്ന് കെ എസ് യു  (4 hours ago)

പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിന് തീയിട്ട് യുവാവ്  (4 hours ago)

സിപിഎം ഓഫീസ് ആക്രമിച്ച കേസില്‍ അഖില്‍ മാരാര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു  (4 hours ago)

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ വ്‌ളോഗര്‍ യദു ഗിരീഷ് അറസ്റ്റില്‍  (5 hours ago)

കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥി പുറത്തേയ്ക്ക് തെറിച്ചു വീണു  (5 hours ago)

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി  (5 hours ago)

തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ 'മലര്‍' ചത്തു  (5 hours ago)

പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി  (5 hours ago)

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി  (5 hours ago)

വിമാനയാത്രികര്‍ക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും  (6 hours ago)

‘ഔദാര്യം നമ്മിൽ നിന്നാണ്’  (7 hours ago)

യുഎഇയിൽ പെരുന്നാൾ അവധി 9 ദിവസം!! 'ബുദ്ധിപരമായി' പ്രവർത്തിച്ചത് മലയാളികൾ തന്നെ !! ആവേശത്തിൽ പ്രവാസികൾ  (7 hours ago)

'അഞ്ചല്ല കത്രിക 50 കൊല്ലം ഉള്ളില്‍ ഇരുന്നാലും സേഫ്; എന്നാൽ പിന്നെ വീണ ജോർജിന്റെ നെഞ്ചത്ത് കുത്തികയറ്റ്,വൃത്തികേട്..!  (7 hours ago)

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു  (7 hours ago)

Malayali Vartha Recommends