Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടെന്നിസ് ക്ലബ്ബിന്റെ പാട്ടക്കുടിശിക ഇളവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

13 SEPTEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

ടെന്നിസ് ക്ലബ്ബിന്റെ പാട്ടക്കുടിശിക ഇളവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പീരുമേട് ഹോപ് പ്ലാന്റേഷന്റെ കരം സ്വീകരിക്കാനുള്ള അനുമതിയും മന്ത്രിസഭായോഗം റദ്ദാക്കിയിട്ടുണ്ട്. ഇളവ് റദ്ദാക്കാനും കരം സ്വീകരിക്കേണ്ടെന്നും മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് പ്ലാന്റേഷനില്‍ നിന്ന് കരം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ടെന്നീസ് ക്ലബ്ബ്, മന്നം മെമ്മോറിയല്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള നാലു സ്ഥാപനങ്ങളുടെ പാട്ടക്കുടിശികയിലാണ് തിരഞ്ഞെടുപ്പിന് മുന്പ് യു.ഡി.എഫ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. പാട്ടക്കുടിശികയുടെ 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കി നല്‍കാനായിരുന്നു അനുമതി.

കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കനുസരിച്ച് പാട്ടക്കുടിശിക ഇനത്തില്‍ ഏഴു കോടിയോളം രൂപ ടെന്നീസ് ക്ലബ്ബ് സര്‍ക്കാറിന് നല്‍കാനുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ടെന്നീസ് ക്ലബ്ബിന് ഒന്നര ലക്ഷം രൂപ അടച്ചാല്‍ പാട്ടം പുതുക്കി നല്‍കാമെന്ന അവസ്ഥയായിരുന്നു. അതായത് അഞ്ചരകോടിയോളം രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാവും. തിരുവനന്തപുരത്ത് തന്നെയുള്ള മന്നം മെമ്മോറിയല്‍ ക്ലബ്ബിനും കോടികളുടെ ആനുകൂല്യം സര്‍ക്കാര്‍ നല്‍കി. 1.01 ഏക്കര്‍ ഭൂമിയുടെ പാട്ടക്കുടിശിക 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കി നല്‍കാനായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം വരെ നാലു കോടിയോളം രൂപയാണ് മന്നം ക്ലബ്ബിന്റെ പാട്ടക്കുടിശിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (2 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (3 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (4 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends