Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കോഴിക്കോട് പ്രസംഗം; സുധീരനെതിരെ കച്ചകെട്ടി ഇറങ്ങാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍!

13 SEPTEMBER 2017 11:44 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെ പാര്‍ട്ടിയുടെ ഔദ്യോഗിക യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രഹസ്യ തീരുമാനം. സുധീരന്‍ പാര്‍ട്ടിക്ക് ബാധ്യതയായി തീരുന്നു എന്ന് മനസിലാക്കിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം സുധീരനും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖും തമ്മില്‍ പരസ്യമായ വാഗ്വാദം നടന്നിരുന്നു. നിലമ്പൂര്‍ എം.എല്‍.എയും ഭൂമി കൈയേറ്റ കേസില്‍ ആരോപണ വിധേയനുമായ അന്‍വറിനെ സിദ്ധിഖ് പരസ്യമായി പിന്തുണച്ചതോടെയാണ് സുധീരനും സിദ്ധിഖും ഉടക്കിയത്. സിദ്ധിഖിനെ സംബന്ധിച്ചടത്തോളം അന്‍വര്‍ അദ്ദേഹത്തിന്റെ ആത്മമിത്രമാണ്. ഡി.സി.സി പരസ്യമായാണ് അന്‍വറിനെ പിന്തുണക്കുന്നത്. സുധീരന്‍ പറയുന്നത് കേട്ട് മുന്നോട്ട് പോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസില്ലാതാകുമെന്നാണ് സിദ്ധിഖിന്റെ നിലപാട്.

സുധീരന്റെ കോഴിക്കോട് പ്രസംഗം പാര്‍ട്ടി നേതൃത്വം അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പാര്‍ട്ടി വേദിയില്‍ സുധീരന് അവസരം നല്‍കിയതു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. പാര്‍ട്ടിയെ കരിവാരി തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. ഇത്തരം പരസ്യ പരാമര്‍ശങ്ങള്‍ സുധീരനെ പോലൊരു സീനിയര്‍ നേതാവിന് യോജിച്ചതല്ലെന്നും നേതാക്കള്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഇരുവരും അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല. കാരണം, സുധീരനെതിരെ ഇവര്‍ പരസ്യമായി നീങ്ങില്ല. പകരം രഹസ്യമായി മാത്രമേ നീങ്ങുകയുള്ളു. നേരത്തെക്കുള്ള സ്ട്രാറ്റജിയും അങ്ങനെ തന്നെയാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും സുധീരനെ താഴെയിറക്കിയത് ഇതേ കളിയാണ്.

കോഴിക്കോട് പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് ഹൈകമാന്റിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും ചില പ്രവര്‍ത്തകരുടെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇതിലൊന്നും സുധീരനെ അനുകൂലിക്കുന്ന ആരുടെയും കത്തില്ല.

അച്യുതാനന്ദന്റെ അവസ്ഥയിലാണ് സുധീരന്‍ ഇപ്പോള്‍. പാര്‍ട്ടിയില്‍ നിന്നും തീരെ പിന്തുണയില്ല. നേതാക്കള്‍ക്ക് അനഭിമതനായി. പതിയെ പതിയെ സുധീരനും ചിത്രത്തില്‍ നിന്നും മായും. നല്ല നേതാക്കള്‍ക്ക് സാധ്യത കുറവാണെന്ന യാഥാര്‍ത്ഥ്യമാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (6 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (10 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (10 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (10 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (11 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (12 hours ago)

Malayali Vartha Recommends