ഭൂമി കയ്യേറ്റം; ദിലീപിന്റെ ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതി തൃശൂര്‍ വിജിലന്‍ന് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മാസം പരാതി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിനോട് ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
വിജിലന്‍സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫിന്റെ പരാതിയിലാണ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. ദിലീപിനൊപ്പം മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയും പരാതിയില്‍ എതിര്‍ കക്ഷിയാണ്.

https://www.facebook.com/Malayalivartha























