ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കയറിപിടിച്ചു

കണ്ണൂരില്‍ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പോലീസിനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉപദ്രവിച്ചു.വനിതാ പോലീസുകാരിയെ കയറിപിടിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്പ് പോലീസ് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്.
തളിപ്പറമ്പ് എസ്‌ഐ വിനു മോഹനും സംഘമാണ് പ്രശാന്തിനെ പിടികൂടിയത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് പ്രശാന്ത് വനിതാ പോലീസുകാരിയെ ഉപദ്രവിച്ചത്. പടപ്പേങ്ങാട് നടന്ന ശോഭായാത്രയ്ക്കിടെ പ്രശാന്ത് വനിതാ പോലീസുകാരിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പടപ്പേങ്ങാട്ടെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രശാന്ത് പന്നിയൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനാണ്. പ്രശാന്തിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha























