ഭക്ഷണത്തിന് രുചി പോരെന്ന് പരാതിപ്പെട്ട യുവാവിന്റെ മേല്‍ ജീവനക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചു ; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് മുംബൈനഗരത്തിൽ

ഭക്ഷണത്തിന്റെ രുചി അത്രപോരെന്ന് അഭിപ്രായപ്പെട്ട യുവാവിന്റെ ദേഹത്ത് ജീവനക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചു. സിസി ടിവിയില്‍ പതിഞ്ഞിട്ടുള്ള ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.
മുംബൈ ഉല്ലാസ് നഗറിലെ െൈചവി നീസ് റസ്റ്ററന്റിലാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണശാലയിലെത്തിയ ഇയാള്‍ ജീവനക്കാരനോട് ഭക്ഷണത്തിന്റെ രുചിയെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് തര്‍ക്ക വിഷയം 'ബില്ല്' ആയി മാറി. ഇതിനിടെ ജീവനക്കാരന്‍ യുവാവിന്റെ മുഖത്തേയ്ക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ വിത്തല്‍വാഡി പോലീസ് കേസെടുക്കുകയും രണ്ട് റസ്റ്റോറന്റ് ജീവനക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























