ആത്മാര്‍ത്ഥ സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിധവയും മുപ്പത്തിയെട്ട്കാരിയുമായ അമ്മയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോന്നി സ്വദേശി സതീഷ്(23)നെ ആലപ്പുഴയിലെ എടത്വായില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്.
കഴിഞ്ഞ ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിലെത്തിയ സതീഷ്, സുഹൃത്ത് ഇല്ലെന്നെറിഞ്ഞിട്ടും തിരിച്ചു പോകാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ കൂട്ടുകാരന്റെ അമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളവുമായെത്തിയ സ്ത്രീയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ സ്ത്രീ ബഹളം വച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു.
തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതിനിടയില്‍ എടത്വായിലെ പാടശേഖരത്തിന് സമീപത്തുള്ള മോട്ടോര്‍ പുരയില്‍ നിന്നും ഇയാളെ കസ്ഡറ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























