'സോളാര്‍ റിപ്പോര്‍ട്ടിന്റെ ഒരു പവറേ'! വായിക്കാന്‍ ആവശ്യക്കാരുടെ തള്ളിക്കയറ്റം നിയമസഭാ വെബ്സൈറ്റ് ഹാങ്ങായി

രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ അഴിതി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികള്‍. റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്ന സമയം നിയമസഭാ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തതിനു പിന്നാലെ സഭാ വെബ്സൈറ്റ് ഹാങ്ങായി. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരുന്നത്.
ഫയലുകള്‍ അപ്ലോഡ് ചെയ്തതോടെ സൈറ്റ് ഏറെ നേരം നിശ്ചലമായിരുന്നു. സൈറ്റിലേക്കുള്ള ആളുകളുടെ വരവ് വര്‍ധിച്ചതാണ് കാരണം.ഇംഗ്ലീഷിലുള്ള നാല് ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് കുറച്ചു സമയത്തിനു ശേഷമാണ് മലയാളം പരിഭാഷ പ്രസിദ്ധീകരിച്ചത്.
https://www.facebook.com/Malayalivartha

























