വിളിച്ചപ്പോള്‍ ഫോണെടുക്കാതിരുന്നതിന് പെണ്‍കുട്ടിക്ക് മര്‍ദ്ദനം

വിളിച്ചപ്പോള്‍ കാമുകി ഫോണെടുക്കാതിരുന്നതില്‍ പ്രകോപിതനായി കാമുകന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. ബുധനാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവര്‍ ഓടിക്കൂടുകയും പോലീസില്‍ വിവരം നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഉദുമ പള്ളം തെക്കേക്കരയിലെ രതീഷി (27)നെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്‌ഐ എ സന്തോഷ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും രതീഷും തമ്മില്‍ അടുപ്പത്തിലാണ്. ബുധനാഴ്ച രാവിലെ രതീഷ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്റ് ചെയ്തില്ല. ഇതില്‍ പ്രകോപിതനായ രതീഷ് കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനിലെത്തുകയും തീവണ്ടിയിറങ്ങി സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























