ബ്ലാക്ക്‌മെയില്‍ ചെയ്തത് ആരാണെന്ന് പിന്നീട് പറയാമെന്ന് ഉമ്മന്‍ചാണ്ടി, കമ്മീഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല, അന്തിമ തീരുമാനം വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുക ചെയ്യും

ഒരുപാട് പേര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതില്‍ ഒരാള്‍ക്ക് വിധേയനായി എന്നതില്‍ ദുഖമുണ്ടെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ആരെന്ന് പിന്നീട് മാധ്യമങ്ങളോട് പറയാമെന്നും അദ്ദേഹം പറഞ്ഞു.കമ്മീഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല.മറ്റ് ചില കാര്യങ്ങള്‍ അബദ്ധമായോ എന്ന സംശയമുണ്ട് .
അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല.അന്തിമ തീരുമാനം വരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുക ഞാനായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ഒരു നടപടിയേയും ഭയക്കുന്നില്ല.50 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട് .അഴിമതിയ്‌ക്കോ ലൈംഗീക ആരോപണത്തിനോ ഇടവരുത്തിയിട്ടില്ല .
അത്തരം ബലഹീനതയുണ്ടെങ്കില്‍ ജനം പണ്ടെ മനസിലാക്കുമായിരുന്നു.ആക്ഷേപത്തില്‍ ഒരു ശതമാനം കഴമ്പുണ്ടെങ്കില്‍ പൊതു ജീവിതം പിന്നെയുണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























