മന്ത്രിസ്ഥാനം രാജിവയ്ക്ക് മാഷേ... തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുമോ? തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു? രാജിയില്‍ തീരുമാനം തോമസ് ചാണ്ടിയെടുക്കണമെന്ന് സിപിഎം, പിണറായിയുടെ മൗനത്തിന് പിന്നിലെന്ത്..?

കേരളം ഒരു കാര്യം അറിയാന്‍ കാത്തിരിക്കുകയാണ്. തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുമോ എന്നറിയാന്‍ മലയാളികള്‍ കാത്തിരിക്കുന്നു. തോമസ് ചാണ്ടിയെ സിപിഎം കൈവിടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.എന്നാല്‍ പിണറായിയുടെ മൗനത്തിന് പിന്നിലെന്ന് അറിയാന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
മാര്‍ത്താണ്ഡം കായലിലെ കൈയ്യേറ്റം ബോധ്യപ്പെട്ടെന്ന് കഴിഞ്ഞാല്‍ ഉടന്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുമെന്നാണ് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നത്. തോമസ് ചാണ്ടി രാജി വയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തോമസ്ചാണ്ടിയുടെ കൈയ്യേറ്റം വ്യക്തമാക്കുന്ന തെളിവുകളും പുറത്തു വന്നിരുന്നു.
ഭൂമി കൈയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി വാക്ക് പാലിക്കുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. കൈയ്യേറ്റം ചെന്നിത്തലയ്ക്ക് ബോധ്യപ്പെട്ടാല്‍ രാജി വയ്ക്കും എന്നായിരുന്നു തോമസ് ചാണ്ടി സഭയില്‍ പറഞ്ഞത്.ഒരു സെന്റ് ഭൂമി കൈയ്യേറിയതായി രമേശ് ചെന്നിത്തലയ്ക്ക് ബോധ്യപ്പെട്ടാല്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുമെന്നുമായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി.
ഭൂമി കൈയ്യേറ്റ വിവാദം പ്രതിപക്ഷം സഭയില്‍ ആയുധമാക്കിയപ്പോഴായിരുന്നു ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ത്താണ്ഡം കായല്‍ സന്ദര്‍ശിച്ചിരുന്നു. കൈയ്യേറ്റം ബോധ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ തോമസ് ചാണ്ടി തയ്യാറാകുമോയെന്ന് ചെന്നിത്തല ചോദിച്ചിരുന്നു.
കൈയ്യേറ്റ വിവാദത്തില്‍ തുടക്കത്തില്‍ ഉ്‌ദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന ചാണ്ടി കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞു. ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ കൈയ്യേറ്റവും ചട്ട ലംഘനവും നടന്നതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കളക്ടര്‍ക്ക് തെറ്റ്പറ്റി എന്നാല്‍ താന്‍ ഭൂമി കൈയ്യേറിയിട്ടില്ലെന്നാണ് ചാണ്ടി ആവര്‍ത്തിക്കുന്നത്.
ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് തോമസ് ചാണ്ടി പറയുന്നത്.
https://www.facebook.com/Malayalivartha
























