ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയെ ആശുപത്രിയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയെ ആശുപത്രിയിലെ കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യേരി പുഴക്കരവീട്ടില്‍ തങ്കമണിയാണ് (46) മരിച്ചത്.
പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ഏഴിനാണ് പനി ബാധിച്ച് ഇവരെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ടൈഫോയിഡ് ബാധിതയാണെന്ന് വ്യക്തമായിരുന്നു. തങ്കമണിയുടെ സഹോദരി സരോജിനിയാണ് കൂടെയുണ്ടായിരുന്നത്. പുലര്‍ച്ചെ കുളിമുറിയിലേക്ക് പോയ തങ്കമണി ഏറെ കഴിഞ്ഞിട്ടും പുറത്തുവന്നില്ല. സരോജിനി ബഹളംവച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
https://www.facebook.com/Malayalivartha

























