കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയുടെ വിൽപ്പന ചൂടപ്പംപോലെ ; ഓണ്‍ലൈന്‍ വാങ്ങുമ്പോൾ വില 623രൂപ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ജേഴ്സി വില്‍ക്കാനുള്ള അഡ്മിറലിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു ദിവസന്‍ താനസിച്ചാണ് ജേഴ്സി വിപണിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ജേഴ്സിക്ക് 499 രൂപയാണ് വില. ലുലു മാളിലും ഹൈലൈറ്റ് മാളിലുമായി അഡ്മിറല്‍ താല്‍ക്കാലികമായി തുറന്ന പോപ് അപ്പ് ഷോറൂമില്‍ 499 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.
എന്നാല്‍ ഓണ്‍ലൈനില്‍ വാങ്ങുമ്ബോള്‍ ജേഴ്സിക്ക് വില കൂടും. ഷിപ്പിംഗ് ചാര്‍ജും ടാക്സുമൊക്കെ ആയി 623 രൂപയാണ് ഒരു കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിക്ക് ഓണ്‍ലൈന്‍ പര്‍ച്ചേസിന് വരുന്ന തുക. Admiralindia.co.in എന്ന വെബ്സൈറ്റില്‍ നിന്ന് ആരാധകര്‍ക്ക് ജേഴ്സി വാങ്ങാം. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമെ ഷിപ്പിംഗ് ഉള്ളൂ.
https://www.facebook.com/Malayalivartha

























