Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജിഷ കേസുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍

11 NOVEMBER 2017 08:22 AM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷ വധിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍. ജിഷ കേസിൽ യഥാർത്ഥ പ്രതി അനാറുൾ ഇസ്ലാം പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടെന്നും നിലവിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട അമിറുൾ ഇസ്‌ളാമിന് ഒപ്പം കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യം വിചാരണകോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ആളുർ വ്യക്തമാക്കി.

ആലുവാ എസ്.പിയായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമായ ചോദ്യംചെയ്യലിലാണ് അനാര്‍ മരിച്ചതെന്നാന് ആളൂരിന്റെ ആരോപണം. ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അനുഭവം തനിക്കും നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് അമീര്‍ ഉള്‍ കുറ്റമേറ്റതെന്നാണ് വാദം.

എന്നാല്‍, കസ്റ്റഡിയില്‍ മരിച്ചയാളുടെ മൃതദേഹമായിരുന്നോയെന്നു സ്ഥിരീകരിച്ചിട്ടില്ല. ജിഷ കൊല്ലപ്പെട്ട സമയത്ത് ഒട്ടേറെപ്പേരെ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതില്‍ ഇതരസംസ്ഥാനക്കാരും ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ സംശയം തോന്നിയ മൂന്നുപേരിലേക്കു അന്വേഷണം ചുരുക്കി. ഇതിലൊരാളെ വിട്ടയച്ചു. അനാര്‍ ഉളിന്റെ ആരോഗ്യം വഷളാകുകയും മരിക്കുകയുമായിരുന്നു. പലര്‍ക്കും ക്രൂരമര്‍ദനമേറ്റിരുന്നു. ഈ വിവരം പോലീസ് തന്നെ അമീര്‍ ഉളിനെ അറിയിച്ചിരുന്നു. കുറ്റം ഏറ്റില്ലെങ്കില്‍ ഇതേ ഗതിവരുമെന്നു ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നു.

അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതും അന്വേഷിക്കണമെന്നാണ് ആളൂരിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച 30 പേരുടെ സാക്ഷിപ്പട്ടികയില്‍ പിതാവ് പാപ്പുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഏഴുപേരെ വിസ്തരിക്കാന്‍ കോടതി പ്രതിഭാഗത്തിന് അനുമതി നല്‍കിയിരുന്നു.

ഇതില്‍ പാപ്പുവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പാപ്പു മരിച്ചതോടെ കേസില്‍ ശക്തനായ തന്റെ സാക്ഷിയെയാണു നഷ്ടമായതെന്നും ആളൂര്‍ പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരുന്നു. നൂറു പേരെയാണു സാക്ഷികളായി ഹാജരാക്കിയത്. വിധി ഡിസംബര്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് സൂചന.

അനാര്‍ ഉള്‍ ആര്?

കേസുമായി ബന്ധപ്പെട്ട അന്വേഷകസംഘം ആദ്യംപുറത്തുവിട്ട പേരുകളിലൊന്നാണ് അനാര്‍ ഉള്‍. ഇയാള്‍ അമീര്‍ ഉളിന്റെ സുഹൃത്തായിരുന്നുവെന്നാണു പോലീസ് നിലപാട്. കൊലക്കേസില്‍നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ഇയാള്‍ അമീര്‍ ഉളിന് ഉപദേശിച്ചിരുന്നുവെന്നു പോലീസ് ആദ്യം വെളിപ്പെടുത്തി.

എന്നാല്‍, കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍തന്നെ അനാറുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല. പിന്നീട് അനാര്‍ ഉള്‍ കേവലം കെട്ടുകഥയാണെന്ന് പോലീസ് തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇയാള്‍ കസ്റ്റഡിയില്‍ മരിച്ചതെന്നാണ് ആളൂരിന്റെ വാദം.

പ്രതിഭാഗം പറയുന്ന അജ്ഞാതമൃതദേഹം അനാറുളിന്റേതല്ലെന്ന നിലപാടിലാണ് പോലീസ്. അന്ന് പെരുമ്പാവൂരില്‍ കണ്ട അജ്ഞാതമൃതശരീരം കെട്ടിടത്തില്‍നിന്ന് വീണുമരിച്ച ഇതരസംസ്ഥാനത്തൊഴിലാളിയുടേതാണെന്നും പോലീസ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends