പോലീസിലെ മൂന്നാം മുറയും അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി, ഇത്തരത്തിലുള്ള പ്രവണത കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും

പോലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള പ്രവണത കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരത്ത് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അദ്ദേഹം പറഞ്ഞു.
കാര്യക്ഷമതയില്‍ മുന്നിലുള്ള കേരളാ പോലീസിലെ ചിലര്‍ അഴിമതിക്ക് വശമതരാകുന്നുണ്ട്. വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിയുണ്ടാക്കരുത്. സേനയില്‍ വനിതാ പ്രാതിനിധ്യം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നവമാധ്യമങ്ങള്‍ ഉപയോഗിച്ച് സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ കൂടിവരുകുയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും പോലീസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. പലിശക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























