Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തെ നടുക്കിയ ചാക്കോവധക്കേസിൽ കേരളാ പോലീസ്‌ തെരയുന്ന പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിനെ കേരളത്തില്‍നിന്നു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

11 NOVEMBER 2017 10:10 AM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ ചാക്കോവധക്കേസിൽ കേരളാ പോലീസ്‌ തെരയുന്ന പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിനെ കേരളത്തില്‍നിന്നു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഉത്തരേന്ത്യയിലെമ്പാടും പോലീസ് വലയെറിഞ്ഞിട്ടും കുറുപ്പിനു മുംബയിൽ നിന്നു വിദേശത്തേക്കു കടക്കാന്‍ കഴിഞ്ഞതു മുന്‍കേന്ദ്രമന്ത്രികൂടിയായ ഇദ്ദേഹത്തിന്റെ സ്വാധീനം മൂലമാണ്. കോണ്‍ഗ്രസ് ഉന്നതന്റെ അബുദാബിയിലെ ബന്ധുവാണു കുറുപ്പിനു രക്ഷപ്പെടാന്‍ വഴികാട്ടിയത്.

കുറുപ്പിന്റെ ഒളിയിടം പോലീസ് കണ്ടെത്തുമ്പോഴേക്കു സുരക്ഷിതമായ മറ്റൊരിടത്തേക്കു മാറാന്‍ കഴിഞ്ഞതു നേതാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെയാണ്. ചാക്കോ വധത്തിനുശേഷം ആലുവയിലെ ഗസ്റ്റ് ഹൗസില്‍ ഒളിച്ചുതാമസിച്ച കുറുപ്പ്, ദിവസങ്ങള്‍ക്കുശേഷം ചെറിയനാട്ട് തിരിച്ചെത്തി. ഒരുദിവസം നാട്ടില്‍ തങ്ങിയശേഷം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവനാളില്‍ ബന്ധുക്കളുടെയും പ്രാദേശികരാഷ്ട്രീയനേതാവിന്റെയും സഹായത്തോടെ കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനിലെത്തി.

അവിടെനിന്നു കോയമ്പത്തൂര്‍വഴി മധ്യപ്രദേശിലെ ഭോപ്പാലിനു സമീപമുള്ള നൗഷംഗബാദിലേക്ക്. അവിടെയുള്ള അമ്മായിയുടെ അനുജത്തിയുടെ വീട്ടിലായിരുന്നു താമസം. വിവരമറിഞ്ഞു പോലീസ് ഭോപ്പാലിലെത്തിയപ്പോഴേക്കു കുറുപ്പ് മുംബൈക്കു കടന്നു. മുംബൈയില്‍നിന്നു ഭോപ്പാലിലെ ബന്ധുക്കള്‍ക്കു കുറുപ്പ് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിരുന്നു. പിന്നീട്, കുറുപ്പിനെത്തേടി ചെെന്നെ, മുംബൈ, ഭൂട്ടാന്‍, കശ്മീര്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് അലഞ്ഞു. ചെറുപ്പം മുതല്‍ ആള്‍മാറാട്ടം ശീലമാക്കിയ സുകുമാരക്കുറുപ്പ് ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലാണു പഠിച്ചത്. എസ്.എല്‍.എല്‍.സി. ബുക്കില്‍ പേര് ടി.കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ്.

വ്യോമസേനയില്‍ ചേര്‍ന്നപ്പോഴും അതുതന്നെയായിരുന്നു പേര്. അവിടെനിന്നു മുങ്ങിയ കുറുപ്പ് തന്റെ ''മരണവിവരം'' അറിയിച്ച് വ്യോമസേനാ അധികൃതര്‍ക്കു ടെലഗ്രാം അയച്ചു. പിന്നീട് സുകുമാരക്കുറുപ്പെന്നു പേരുമാറ്റി പാസ്‌പോര്‍ട്ട് എടുത്തു. അപ്പോഴേക്കു പഴയപേര് നാട്ടുകാര്‍പോലും മറന്നു. 1946 മേയ് 28-ാണ് എസ്.എസ്.എല്‍.സി. ബുക്കിലെ ജനനത്തീയതി. എന്നാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ അത് 1948 ഓഗസ്റ്റ് രണ്ടായി.

ദുബായില്‍ എത്തിയ കുറുപ്പ്, ജോര്‍ജ് സാംകുട്ടി എന്ന പേരില്‍ മറ്റൊരു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. കുറുപ്പിനെ മൂന്നുവര്‍ഷം മുമ്പ് സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപമുള്ള പെട്രോള്‍ ബങ്കില്‍ മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്‍ കണ്ടതായി പറയപ്പെടുന്നു.

മുസ്തഫ എന്ന പേരില്‍ പെട്രോള്‍ ബങ്കില്‍ ജോലിചെയ്ത കുറുപ്പിനെത്തിരക്കി പത്രപ്രവര്‍ത്തകന്‍ അവിടെയെത്തിയപ്പോഴേക്ക് അയാള്‍ കടന്നുകളഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്‌ എന്ന മുസ്‌തഫയ്‌ക്ക് ഇപ്പോള്‍ 72 വയസാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends