Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അശോക് കുമാറിന്റെ അവസ്ഥ നാളെ ദിലീപിനുണ്ടാവരുതെന്ന് ഈ സംവിധായകന്‍

11 NOVEMBER 2017 12:02 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയ ദിലീപിനെ അനുകൂലിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. റയാന്‍ സ്‌കൂള്‍ കൊലപാതക കേസിന്റെ വഴിത്തിരിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലും ഉണ്ടാകാമെന്ന ആശങ്കയാണ് ഇത്തവണ അരുണ്‍ ഗോപി പങ്കുവച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അരുണ്‍ ഗോപി രണ്ട് കേസുകളെയും ബന്ധപ്പെടുത്തി തുറന്നടിച്ചിരിക്കുന്നത്. 

അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം 

ആ കറുത്തു മെലിഞ്ഞ മനുഷ്യനെക്കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍. ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രദ്യൂമന്‍ താക്കൂര്‍ എന്ന ഏഴു വയസ്സുകാരനെ കഴുത്തു മുറിച്ചു കൊന്ന കേസില്‍ ഹരിയാന പൊലീസ് പിടികൂടിയ അശോക് കുമാര്‍ എന്ന ബസ് കണ്ടക്ടര്‍. പട്ടാപ്പകല്‍ സ്‌കൂള്‍ റ്റോയ്‌ലറ്റില്‍വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ അശോക് കുമാര്‍ ശ്രമിച്ചുവെന്നും എതിര്‍ത്ത കുട്ടിയെ കഴുത്തറുത്തു കൊന്നുവെന്നുമായിരുന്നു ഹരിയാന പൊലീസിന്റെ കണ്ടെത്തല്‍.കൈവിലങ്ങണിയിച്ച അശോക് കുമാറിറിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് അയാള്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞതായി പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു.

പിന്നെ ഒരാഴ്ച ദേശീയചാനലുകളിലാകെ അശോക് കുമാറിന്റെ കറുത്തു മെല്ലിച്ച ശരീരമായിരുന്നു കാഴ്ച. വലിയ സ്‌കൂളുകളില്‍ ദിവസക്കൂലിക്കോ മാസക്കൂലിക്കോ ഒക്കെ തൂപ്പുകാരായോ ൈഡ്രവര്‍മാരായോ കണ്ടക്ടര്‍മാരായോ ജോലിചെയ്യുന്ന അര്‍ധപട്ടിണിക്കാരെയാകെ സംശയമുനയിലാക്കുന്ന വാര്‍ത്താചര്‍ച്ചകള്‍. അശോക് കുമാര്‍ കുട്ടിയെ കഴുത്തു മുറിച്ചു കൊല്ലുന്നതിന്റെ ഗ്രാഫിക് ചിത്രീകരണങ്ങള്‍, കുറ്റസമ്മതമൊഴിയുടെ വിശദാംശങ്ങള്‍, മധ്യവര്‍ഗ ഉപരിവര്‍ഗ അച്ഛനമ്മമാരുടെ നെഞ്ചില്‍ തീകോരിയിടുന്ന നിഗമനങ്ങള്‍, ഊഹാപോഹങ്ങള്‍. പക്ഷേ, ഇപ്പോള്‍ സി.ബി.ഐ. പറയുന്നു, അശോക് കുമാര്‍ നിരപരാധിയാണെന്ന്. ചോരയില്‍ കുളിച്ച കുട്ടിയെ കണ്ട് അതിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മാത്രമേ ആ സാധു മനുഷ്യന്‍ ശ്രമിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയായിരുന്നുവെന്ന്.

മുതിര്‍ന്ന ക്ലാസിലെ നേരത്തെതന്നെ മാനസികപ്രശ്‌നങ്ങളുള്ള ഒരു കുട്ടിയാണത്രെ ശരിക്കും കൊലയാളി. പരീക്ഷയും രക്ഷാകര്‍തൃയോഗവും മാറ്റിവയ്ക്കാന്‍ വേണ്ടി മാത്രം സഹപാഠിയെ കഴുത്തറുത്തു കൊന്ന വിചിത്രമായ പൈശാചികത ഉള്ളിലുള്ള ഒരു കൗമാരക്കാരന്‍. അവന്‍ പിടിയിലായിക്കഴിഞ്ഞു. അശോക് കുമാര്‍ നിരപരാധിയാണെന്ന സി.ബി.െഎ കണ്ടെത്തലാണ് ശരിയെങ്കില്‍, അത്ര ഹീനമായൊരു കുറ്റം ആ പാവത്തെകക്കൊണ്ട് സമ്മതിപ്പിക്കാന്‍ പൊലീസ് എന്തൊക്കെ ചെയ്തിട്ടുണ്ടാവും? എത്രമേല്‍ പീഡനമേറ്റിട്ടാവാം ഒരിക്കലും ചെയ്യാത്ത ആ പൈശാചിക കുറ്റം അയാള്‍ ഏറ്റെടുത്തത്? ഇന്ന്, അല്പം ജാള്യതയോടെ ചില മാധ്യമങ്ങളെങ്കിലും അശോക് കുമാറിന്റെയും ഭാര്യയുടെയും പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്.

അശോക് കുമാറിനെ പൊലീസ് ഇരുട്ടറയിലിട്ട് തല്ലിച്ചതച്ചു. തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഷോക്കടിപ്പിച്ചു. കുറ്റം സമ്മതിച്ച് ഒപ്പിട്ടുതന്നില്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളേയും ഇവിടെയെത്തിച്ച് കണ്‍മുന്നിലിട്ട് ചതയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും വഴങ്ങാതായപ്പോള്‍ പൊലീസ് തന്നെ കുറ്റസമ്മതമൊഴി തയാറാക്കി അതില്‍ ബലമായി വിരലടയാളം വാങ്ങിച്ചു. പിന്നെ ഏതോ മരുന്നുകുത്തിവച്ച് പാതിമയക്കത്തില്‍ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ ഹാജരാക്കി. ഇന്നിപ്പോള്‍, ജീവഛവമായ ആ മനുഷ്യന്റെ ഭാര്യ പറയുന്നു, കേസില്‍ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രദ്യൂമന്‍ താക്കൂറിന്റെ അച്ഛനേയും അമ്മയേയും കണ്ട് നന്ദി പറയുമെന്ന്.

ആ പുനരന്വേഷണം സംഭവിച്ചിരുന്നില്ലെങ്കില്‍, നിരപരാധിയായ അശോക് കുമാറിന്റെ ശിഷ്ടജീവിതം ഹരിയാനയിലെ ഏതോ ജയിലറയില്‍ അവസാനിച്ചേനെ. പൊലീസ് പറയുന്ന കുറ്റസമ്മതമൊഴികളുണ്ടല്ലോ, അതിനെ വേണം ഇന്ത്യയിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും ആദ്യം അവിശ്വസിക്കേണ്ടത്. കാരണം, കാണാനും കേള്‍ക്കാനും ആരുമില്ലാത്ത ഇരുട്ടറകളില്‍ ലാത്തിയും തോക്കും ക്രൂരതയും ചേര്‍ത്ത് ഇടിച്ചുപിഴിഞ്ഞ് ഉണ്ടാക്കുന്നവയാണ് ഈ രാജ്യത്തെ പൊലീസിന്റെ ഓരോ കുറ്റസമ്മതമൊഴിയും! നാളെ ഈ ഗതി ദിലീപിനും വരാതിരിക്കാനാണു, അദ്ദേഹം ഇപ്പൊഴേ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കൂടി ചേര്‍ത്ത് വായിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends