മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി തള്ളാനാവില്ലെന്ന് എ.ജി

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി തള്ളാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് സര്‍ക്കാരിന് നിയമോപദേശം നല്‍കി. തുടര്‍നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നും എ.ജി വ്യക്തമാക്കി.
അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സര്‍ക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്.
https://www.facebook.com/Malayalivartha

























