Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെളിവുകൾ അവശേഷിക്കാതെ ബന്ധുവായ വീട്ടമ്മയെ കൊലപ്പെടുത്തി കവർച്ച; പ്രതിക്ക് ജീവപര്യന്തവും പിഴയും

11 NOVEMBER 2017 02:34 PM IST
മലയാളി വാര്‍ത്ത

വീട്ടമ്മയായ യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ചാക്കില്‍കെട്ടി ഉപേക്ഷിച്ച കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവ്. പാലക്കാട് ചിതലി സ്വദേശിയായ പ്രീതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമയ്ക്കാണ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചിതലി സ്വദേശിനിയായ പ്രീതിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും കാണാതായി. പോലീസും ബന്ധുക്കളും രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രീതയുടെ പിതൃസഹോദരിയുടെ മകനായ ചെന്താമരയാണ് കൊലപാതകിയെന്ന് വ്യക്തമായത്.

തുടര്‍ന്ന് ചെന്താമരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊള്ളാച്ചിക്കടുത്ത് നിന്ന് പ്രീതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധന നടന്ന ദിവസങ്ങളിലത്രയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശോധനയ്ക്ക് ചെന്താമര മുന്നിലുണ്ടായിരുന്നു.

സംഭവ ദിവസം വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും പണം നല്‍കാത്തതിനെ തുടര്‍ന്ന പ്രീതിയെ കഴുത്ത് ഞെരിച്ച് കൊലപ്പുടുത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നുവെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച, വീട്ടില്‍ കയറി ആക്രമിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 23 വര്‍ഷം തടവും 95,000 രൂപ പിഴയുമടക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

ഭര്‍ത്താവ് വിദേശത്തായതിനാല്‍ പ്രീതിയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം നടത്തിയത്. സംഭവ ദിവസം ചിതലിയിലും പൊള്ളാച്ചിയിലും ചെന്താമരയെത്തിയിരുന്നതായി മൊബൈല്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി.

ഇതിനു പുറമെ ചെക്ക് പോസ്റ്റിലൂടെ ബൈക്കില്‍ ചാക്ക് കെട്ടുമായി പോകുന്ന ചെന്താമരയുടെ ദൃശ്യങ്ങള്‍ ലഭിച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. കുഴല്‍മന്ദം സിഐ ആയിരുന്ന സലീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ കേസില്‍ പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി എസ് മുരളീകൃഷ്ണയാണ് വിധി പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (2 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends