വൈരാഗ്യം കലാശിച്ചത് കൊലപാതകത്തില്‍, സഹോദരനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍, യുവാവ് മദ്യപിച്ച് വീട്ടിലെത്തി, പിന്നീടുണ്ടായത് ഇങ്ങനെ...

സഹോദരനെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ചുള്ളിക്കല്‍ സ്വദേശി ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ഞെട്ടിപ്പിക്കുന്ന സംഭവം കൊച്ചിയിലാണ് നടന്നത്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കൊലപ്പെട്ട നെല്‍സനും, പ്രതിയായ ബാബുവും ഇവരുടെ അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്.
കുടുംബസ്വത്ത് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കാലങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി കൊലപ്പെട്ട നെല്‍സനുമായി വഴക്കിട്ടു. തുടര്‍ന്നാണ് അമ്മിക്കല്ലെടുത്ത് നെല്‍സന്റെ തലയിലും,ശരീരഭാഗങ്ങളിലും അടിച്ചത്.പൊലീസെത്തി നെല്‍സനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഹൃദയത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നെല്‍സന്റെ ഇരട്ടസഹോദരനായിരുന്ന മില്‍ട്ടനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ബാബു.മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സമീപത്തെ പെട്രോല്‍ പമ്ബിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ആളൊഴിഞ്ഞ ബസ്സില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























