ലോകം വിരൽതുമ്പിൽ തത്തിക്കളിക്കുന്ന വർത്തമാനകാലത്ത് മനപ്പൂർവം ആർക്കും ആരേയും തോൽപ്പിക്കാനാവില്ല; മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കെ. സുരേന്ദ്രന്‍

ഇന്നലെ തലസ്ഥാനത്ത് നടന്ന എബിവിപി റാലിയെ മാധ്യമങ്ങള്‍ അവഗണിച്ചുവെന്ന് കെ സുരേന്ദ്രന്‍. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു മഹാറാലിയെ മലയാള ടെലിവിഷൻ മാധ്യമങ്ങൾ അവഗണിച്ചു എന്നുള്ളത് ഒരു വസ്തുതയാണെന്നും അദ്ദേഹം കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിൽ സുരേന്ദ്രൻ കുറിച്ചതിങ്ങനെ;
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ വന്നതും കേരളത്തിലെ ഓരോ മുക്കിലും മൂലയിൽ നിന്നുമായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു പക്ഷെ കേരളം കണ്ട ഏററവും വലിയ വിദ്യാർത്ഥി റാലിയെ വേണ്ടത്ര ഗൗരവത്തോടെ ചാനലുകൾ കവർ ചെയ്തില്ല എന്നത് യാദൃശ്ചികമാവാൻ തരമില്ല.
മാധ്യമങ്ങൾ അവഗണിച്ചാലും ജനം ടി. വി യിലൂടെയും നവമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനാളുകൾ അത് തൽസമയം കണ്ടിട്ടുണ്ട്. ജനങ്ങളിലെത്താൻ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ വേണമെന്ന് നിർബന്ധമില്ലാത്ത തലത്തിലേക്ക് സമൂഹം അതിവേഗം മാറുകയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് മാധ്യമങ്ങളുടെ മാത്രം പോരായ്മയായിരിക്കും.
പൊതുജനത്തിന് അതിലൊരു ഉത്തരവാദിത്വവുമുണ്ടാവില്ല. ലോകം വിരൽതുമ്പിൽ തത്തിക്കളിക്കുന്ന വർത്തമാനകാലത്ത് മനപ്പൂർവം ആർക്കും ആരേയും തോൽപ്പിക്കാനാവില്ലെന്ന് മാത്രമേ പറയാനുള്ളൂ.
https://www.facebook.com/Malayalivartha


























