പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബാത്റൂമില്‍ വലിച്ചു കയറ്റി പാസ്റ്ററുടെ ലൈംഗിക അതിക്രമം

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ പാസ്റ്റര്‍ പിടിയിൽ. കഴിഞ്ഞ 26ന് ആര്യനാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വച്ചായിരുന്നു സംഭവം. മീനാങ്കല്‍ കല്ലുവരമ്പിൽ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്‍സണ്‍ (52)ആണ് അറസ്റ്റിലായത്.
സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നത് സ്കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാ ർത്ഥിയെ പ്രതി ശുചിമുറിയിലേക്കു പിടിച്ചുകൊണ്ടുപോയാണ് അതിക്രമം കാണിച്ചത്. വിവരം അറിഞ്ഞ മാതാപിതാക്കള്‍ അധ്യാപകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. ആര്യനാട് സിഐ അനില്‍കുമാര്‍, എസ്‌ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
https://www.facebook.com/Malayalivartha

























