ഒരു കോടി രൂപയോളം വരുന്ന കള്ളപ്പണം കടത്താൻ ശ്രമം; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

യാതൊരു രേഖകളുമില്ലാതെ ഒരു കോടി രൂപയോളം വരുന്ന കള്ളപ്പണം കടത്താൻ ശ്രമിച്ച രണ്ടുപ്പേർ പിടിയിലായി. കോഴിക്കോട് പോലീസാണ് പിടികൂടിയത്. 99 ലക്ഷം രൂപയുടെ കള്ളപ്പണമാണുണ്ടായിരുന്നത്.
സംഭവത്തിൽ മലപ്പുറം മോങ്ങം സ്വദേശി ഷംസുദീൻ, മൊറയൂർ സ്വദേശി സൽമാൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആർക്കുവേണ്ടിയാണോ പണം കടത്തിയതെന്നും പണത്തിന്റെ ഉറവിടം എവിടെയാണെന്നുമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതേ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു.
https://www.facebook.com/Malayalivartha

























