സരിതയുടെ സൗന്ദര്യം വർണിക്കാനാണ് സോളാർ കമ്മീഷൻ സമയം കളഞ്ഞത്; കമ്മീഷന്റെ വിശ്വാസ്യതയിൽ സംശയമുണ്ട്; കെ.സി.ജോസഫ്

സരിതയുടെ സൗന്ദര്യം വർണിക്കാനാണ് സോളാർ കമ്മീഷൻ സമയം കളഞ്ഞതെന്ന് കോണ്ഗ്രസ് നേതാവ് കെ.സി.ജോസഫ്. സോളാർ അന്വേഷണ കമ്മീഷൻ അവതരിപ്പിച്ച റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലെ കമ്മീഷന്റെ കണ്ടെത്തലുകൾ സദുദ്ദേശപരമാണെന്നു പറയാൻ കഴിയില്ലെന്നും സോളാർ കമ്മീഷൻ സർക്കാരിന് അധിക ബാധ്യതയുണ്ടാക്കുകയാനിന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോളാർ കമ്മിഷൻ സമയം കണ്ടെത്തിയത് പരാതിക്കാരിയായ സരിതയുടെ സൗന്ദര്യം വർണിക്കാനാണെന്നും ജോസഫ് പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ കോണ്ഗ്രസ് പാർട്ടി സംശയമുനയിൽ നിൽക്കുന്നതിനിടെയാണ് ജോസഫിന്റെ പരാമർശം.
https://www.facebook.com/Malayalivartha

























