Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യൂസഫലി അറിയാൻ... കനിവ് കാത്ത് നിങ്ങളുടെ മുൻ ജീവനക്കാരനും കുടുംബവും

12 NOVEMBER 2017 02:12 PM IST
മലയാളി വാര്‍ത്ത

വ്യവസായി എം.എ യൂസഫലിയുടെ കനിവ് കാത്ത് മുന്‍ ജീവനക്കാരന്റെ കുടുംബം. വായ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ തമിഴ്‌നാട് ആസ്ഥാനമായ റപ്‌കോ ബാങ്ക് അധികൃതര്‍ അപസ്മാര രോഗിയും ഗര്‍ഭിണിയുമായ യുവതിയും 85 വയസ്സുള്ള വൃദ്ധയും അടക്കമുള്ളവരെ ഇപ്പോള്‍ വീട്ടില്‍ നിന്നും ഒഴുപ്പിച്ചിരിക്കുകയാണ്.

14 ലക്ഷം ലോണ്‍ എടുത്ത കുടുംബം മുതലും പലിശയും അടക്കം 23 ലക്ഷം അടച്ചിട്ടും ബാങ്ക് വീട് കൈവശപെടുത്തി. രണ്ട് വര്‍ഷത്തെ കാലാവധി ബാക്കി നില്‍ക്കെയാണ് തമിഴ്‌നാട് ആസ്ഥാനമായ റപ്‌കോ ബാങ്കിന്റെ മനുഷ്യത്വരഹിത നടപടി. തിരുവനന്തപുരം ശാന്തികവാടത്തിനടുത്തുളള പ്രദീപിന്റെ കുടുംബത്തിന്റെ ജീവിതം ആരുടേയും കരളലിയിക്കുന്നതാണ്. 2009ല്‍ റപ്‌കോ ബാങ്കിന്റെ തമ്പാനൂര്‍ ശാഖയില്‍ നിന്ന് 10,60,000 രൂപ വീടിനായി വായ്പ എടുക്കുകയായിരുന്നു.

കൃത്യമായി വായ്പ അടച്ചു വന്നിരുന്ന പ്രദീപിന് 2013ല്‍ ബൈക്ക് അപകടത്തില്‍ നടുവിന് ഗുരുതരമായി പരുക്കേറ്റു. 23 മാസത്തെ തവണ മുടങ്ങിയപ്പോള്‍ ജപ്തി ഭീഷണിയുമായി ബാങ്ക് അധികൃതര്‍ പറന്നെത്തി. വായ്പ അടച്ച് തീര്‍ക്കുന്നതിനായി നട്ടെല്ലിന്റെ പരുക്ക് വകവെക്കാതെ പ്രദീപ് വിദേശത്ത് ജോലിക്ക് പോയി. എം.എ യൂസഫലിയുടെ സ്ഥാപനത്തിലായിരുന്നു ജോലി. എന്നാല്‍ അവിടെയും ദുരന്തം പ്രദീപിനെ വിട്ടൊഴിഞ്ഞില്ല.

വിദേശത്ത് വച്ച് കാലു തളര്‍ന്ന പ്രദീപിനെ സുഹൃത്തുക്കളാണ് നാട്ടിലെത്തിച്ചത്. ഇതിനിടയില്‍, ഉള്ള ജോലിയും നഷ്ടമായി. പിന്നീട് വീട് ജപ്തി ചെയ്യുമെന്ന ഭീഷണി വന്നതോടെ സന്‍മനസുളള അയല്‍കാര്‍ ഒത്തുകൂടി 12 ലക്ഷം ബാങ്കിന് നല്‍കി. എന്നാല്‍ 11 ലക്ഷം കൂടി അടച്ചില്ലെന്ന പേരില്‍ കുടുംബത്തെ ഒന്നടങ്കം വീട്ടില്‍ നിന്ന് ബലമായി ഒഴിപ്പിച്ചു. തവണ അടച്ച് തീര്‍ക്കാന്‍ രണ്ടു വര്‍ഷം ബാക്കി നില്‍ക്കെയാണ് നിരാലംബരായ ആറംഗ കുടുബത്തെ തെരുവിലേക്ക് ആട്ടിയിറക്കിയത്.

ദുരന്തം കണ്ടറിഞ്ഞ് സഹായിച്ച പത്രം ഏജന്റ് പദ്മാവതിയുടെ ജീവിതവും പ്രദീപിന് മുന്നില്‍ മറ്റൊരു ചോദ്യ ചിഹ്നം ആവുകയാണ്. ജീവിതസമ്പാദ്യമായ 5 ലക്ഷം പ്രദീപിന് നല്‍കിയതോടെ ഇവരും ബുദ്ധിമാദ്യമുളള മകനും പെരുവഴിയിലാകുന്ന സഹചര്യമാണ് ഇപ്പോള്‍ ഉളളത്. ജപ്തി ചെയ്ത വീട്ടിന്റെ ചായ്പ്പില്‍ താമസിക്കുന്ന പദ്മാവതിയെ ഒഴിപ്പിക്കാനുളള നീക്കം നടക്കാതെ പോയത് അവര്‍ തലവഴി മണ്ണെണ്ണ ഒഴിച്ചത് ഒന്നു കൊണ്ട് മാത്രമായിരുന്നു.

ഡിസംബറില്‍ ചെറുമകളുടെ വിവാഹ ആവശ്യത്തിന് വെച്ച പണം നല്‍കി സഹായിച്ച അയല്‍കാരിയായ ജമീല ഇതേകഥയിലെ മറ്റൊരു ദുരന്തകഥാപാത്രമാണ്. ജനുവരിയില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് പണം കണ്ടെത്തേണ്ടത് മറ്റൊരു പ്രതിസന്ധിയായി പ്രദീപിന് മുന്നിലുണ്ട്.

ഇതിനിടയില്‍ ഭാര്യയുടെ പ്രസവം, പലവീടുകളിലായി താമസിക്കുന്നത് മൂലം വഷളാവുന്ന ആരോഗ്യ സ്ഥിതി ഇതൊക്കെ വലിയ പ്രശ്‌നങ്ങളാണ്. തനിക്ക് ജോലി നല്‍കാന്‍ പ്രത്യേക താല്‍പര്യമെടുത്ത എംഎ യൂസഫലി തന്റെ ദുരന്ത കഥയറിഞ്ഞാല്‍ തന്നെ സഹായിച്ചേക്കുമെന്ന ഏക പ്രതീക്ഷയാണ് ഇന്ന് ഈ യുവാവിനെയും കുടുംബത്തെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. യൂസഫലിയെ കാണാന്‍ വേണ്ടി പലവട്ടം പ്രദീപ് ശ്രമിച്ചിരുന്നെങ്കിലും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends