കോഴിക്കോട് കോടികളുടെ കുഴല്‍പ്പണവേട്ട; രണ്ടുപേർ പിടിയിൽ

കോഴിക്കോട് നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. 99 ലക്ഷം രൂപ പിടികൂടി. കോഴിക്കോട് കമ്മീഷണറുടെ ആന്റി ഗുണ്ടാ സ്ക്വാഡാണ് കുഴല്‍പ്പണം പിടികൂടിയത്. കസബ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പണം പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സല്‍മാന്‍, ഷംസുദീന്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha

























