താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി; ഒന്നും ചെയ്യാത്ത തന്നെ ക്രൂശിക്കരുത്...

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഒന്നും ചെയ്യാത്ത തന്നെ ക്രൂശിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി യോഗത്തിന് മുൻപ് ചേർന്ന എൻ.സി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നോട് ആരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും രാജി ആവശ്യപ്പെട്ടിട്ടില്ല. ഒരു തെറ്റും ചെയ്യാത്ത താൻ രാജി വയ്ക്കേണ്ട ആവശ്യമെന്താണെന്നും തോമസ് ചാണ്ടി ചോദിച്ചു. അതേസമയം തോമസ് ചാണ്ടിയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ പറഞ്ഞു.
https://www.facebook.com/Malayalivartha

























