പന്ത് മുഖ്യമന്ത്രിയുടെ പോസ്റ്റിൽ ; തോമസ് ചാണ്ടിയുടെ ഭാവി മുഖ്യമന്ത്രി തീരുമാനിക്കും

കായൽ കൈയേറ്റ വിഷയത്തിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കട്ടയെന്ന് എല്‍ഡിഎഫ് യോഗം. രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
മന്ത്രിയുടെ രാജി വേണമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. രാജി വിഷയത്തിൽ സിപിഐ ഉറച്ചുനിന്നു. ഇതോടെ കൂടുതൽ സമയം വേണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ രാജി ഇന്നുവേണ്ടെന്ന പൊതു തീരുമാനം ഉണ്ടായത്.
യോഗത്തിൽ എൻസിപി ഒഴികെയുള്ള എല്ലാ പാർട്ടികളും മന്ത്രി രാജിവയ്ക്കണമെന്ന അഭിപ്രായമാണ് ഉയർത്തിയത്. മന്ത്രി തോമസ് ചാണ്ടിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























