എല്‍ഡിഎഫ് യോഗത്തില്‍ വാക് പോര്... തോമസ് ചാണ്ടി രാജിവെക്കണമെന്ന് കടുപ്പിച്ച് പറഞ്ഞ് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍

എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, തമ്മില്‍ വാക് പോര്. ജനജാഗ്രതാ യാത്രയ്ക്കിടെ നടത്തിയ വെല്ലുവിളിയെ ചൊല്ലിയാണ് ഇരുവരും വാക്കുതര്‍ക്കത്തിലെത്തിയത്. താന്‍ പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചതെന്ന് തോമസ് ചാണ്ടി പറഞ്ഞു. എന്നാല്‍ വെല്ലുവിളി നടത്തിയത് ശരിയായില്ലെന്നു യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തോമസ് ചാണ്ടിക്കും, എന്‍സിപിക്കുമെതിരെ കടുത്ത നിലപാടാണ് സിപിഐ സ്വീകരിച്ചത്. രാജിവെക്കണമെന്ന് കടുപ്പിച്ച് പറഞ്ഞ് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനോടും തോമസ് ചാണ്ടി തട്ടിക്കയറി. ഞാന്‍ രാജിവെക്കണമെന്ന് പറയാന്‍ താന്‍ ആരാണെന്ന് മന്ത്രി പന്ന്യനോട് ചോദിച്ചു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രി തന്നെ കോടതിയില്‍ പോയത് ശരിയായില്ലെന്നും എല്‍ഡിഎഫ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഐയ്ക്ക് പുറമെ ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികളും തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിലപാട് സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























