ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് അമ്മയും കുഞ്ഞും വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചുകത്തി യുവതിയും രണ്ടരവയസുകാരി മകളും വെന്തുമരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബലോതരയിലായിരുന്നു സംഭവം നടന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിനാണ് തീപിടിച്ചത്.
രേഖ രാവത് (33) എന്ന യാത്രക്കാരിയും ഇവരുടെ കുട്ടിയുമാണ് മരിച്ചത്. ബാര്‍മറില്‍നിന്നും ജ!യ്പുരിലേക്കു പോകുകയായിരുന്ന ബസ് ബലോതരയില്‍നിന്നും നീങ്ങിയയുടനെയായിരുന്നു അപകടമുണ്ടായത്. ബസ് തീപിടിച്ചതോടെ യാത്രക്കാരെയെല്ലാം പുറത്തിറക്കാന്‍ ശ്രമം ആരംഭിച്ചു. 12 യാത്രക്കാര്‍ പുറത്തിറങ്ങി.
അവസാനമായി രേഖയും കുട്ടിയും പുറത്തിറങ്ങുന്നതിനിടെ ബസിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ തീ ആളിപ്പടര്‍ന്നു. ബസിനുള്ളില്‍പെട്ടുപോയ യുവതിയും കുട്ടിയും വെന്തുമരിച്ചു.
https://www.facebook.com/Malayalivartha

























