മദ്യപിക്കുമ്പോള്‍ അത് കൂടി വേണം... ലഹരിയ്ക്കായി മദ്യപാനികള്‍ ഉപയോഗിക്കുന്ന പുതിയ വസ്തു എന്താണെന്നോ...?

മദ്യപിക്കുമ്പോള്‍ ടച്ചിങ്ങിംസിനായി മദ്യപാനികള്‍ പലതരത്തിലുള്ള മാരകമായ വസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ടച്ചിംങ്‌സ് കണ്ട് പോലീസ് വരെ ഞെട്ടിയിരിക്കുകയാണ്.
മദ്യത്തിനൊപ്പം ലഹരികൂടാന്‍ യുവാക്കാള്‍ കഫ് സിറപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.
ചെട്ടികുളങ്ങരയില്‍ കാടുപിടിച്ച പുരയിടത്തില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് നിരവധി കഫ്‌സിറപ്പ് കുപ്പികള്‍ കണ്ടെടുത്തത്. പോലീസ് എത്തിയതു കണ്ട് മദ്യപിച്ചു കൊണ്ടിരുന്ന യുവാക്കള്‍ ഓടി രക്ഷപെട്ടു.
കുട്ടികളും മുതിര്‍ന്നവരും അലര്‍ജി, കഫകെട്ട്, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇവര്‍ മദ്യത്തിനൊപ്പം ലഹരികൂട്ടാനായി ഉപയോഗിച്ചിരുന്നത് എന്നു പറയുന്നു. കഫ് സിറപ്പുകളില്‍ അമിതമായ മയക്ക് മരുന്നുകള്‍ ചേര്‍ത്താണ് മദ്യപാനികള്‍ ഉപയോഗിച്ച് വരുന്നതെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha
























