പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരൻ ആശുപത്രിയിൽ

പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധയെന്ന് ആരോപണം. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നു ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
വരുന്ന ബുധനാഴ്ച വരെ ഉപയോഗ കാലയളവ് രേഖപ്പെടുത്തിയ പായ്ക്കറ്റിലെ എല്ലാ ചപ്പാത്തിയും പൂപ്പല്‍ ബാധിച്ച നിലയിലായിരുന്നെന്നു പിതാവ് പറഞ്ഞു.
ചപ്പാത്തിയില്‍ കണ്ട വെള്ളപ്പൊടി ഗോതമ്പ് ആകുമെന്നു കരുതി ശ്രദ്ധിച്ചില്ല. ഭക്ഷ്യവകുപ്പിന് ഇന്നു പരാതി നല്‍കുമെന്നു വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























