മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സെക്രട്ടേറിയറ്റ് വളഞ്ഞു

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സെക്രട്ടേറിയറ്റ് വളഞ്ഞു. രാവിലെ ആറു മണിയോര്‍ടെയൊണ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്.
തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. സ്ത്രീകളും യുവതികളുമടക്കമുള്ളവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉപരോധം ഉദ്ഘാടനം ചെയ്യും.
സമരത്തെ തുടര്‍ന്ന് ശക്തമായ പൊലീസ് സന്നാഹമാണു സെക്രട്ടേറിയറ്റിനു ചുറ്റും ഒരുക്കിയിരിക്കുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























