Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രഭാസിനെയും രാജമൗലിയെയും മനസില്‍ ധ്യാനിച്ച് കൊമ്പന്റെ മുമ്പിലേക്ക്... ആനപ്പുറത്ത് കയറി നിന്ന് ബാഹുബലിയിലെ രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി

13 NOVEMBER 2017 12:37 PM IST
മലയാളി വാര്‍ത്ത

ആനപ്പുറത്ത് കയറി നിന്ന് ബാഹുബലിയിലെ രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് എട്ടിന്റെ പണി. ആനയുടെ പ്രത്യാക്രമണത്തില്‍ കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍. പെരിങ്ങാശേരി സ്വദേശിയായ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്.

ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയപ്പോള്‍ വഴിയരികില്‍ ദാ നില്ക്കുന്നു ഒരു കൊമ്പന്‍. പനംപട്ടതിന്ന് വിശപ്പടക്കി കൂസലില്ലാതെ നില്‍പ്പാണ്. പാപ്പാന്മാര്‍ പരിസരത്തെങ്ങുമില്ല. എന്നാല്‍ ആനയെ ഒന്ന് പരിചയപ്പെടാമെന്നായി... ഒരു കിലോ പഴം വാങ്ങി. അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്തു. സുഹൃത്തിനെ മൊബൈല്‍ ഏല്പ്പിച്ചു. ആവേശം അലതല്ലിയതോടെ മനസില്‍ തെളിഞ്ഞത് ബാഹുബലി സിനിമയിലെ രംഗം. നായകന്‍ പ്രഭാസ് ആനയുടെ തുമ്പി കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്ക്കുന്ന ആ കിടിലന്‍ രംഗം. പ്രഭാസിനെയും രാജമൗലിയെയും മനസില്‍ ധ്യാനിച്ച് കൊമ്പന്റെ മുമ്പിലേക്ക്.

പ്ലാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച പഴം ആനവായിലേക്ക് നീട്ടി. ആകെയുണ്ടായിരുന്ന ഒരു കിലോ പഴം ആനവായില്‍ അമ്പഴങ്ങയായി. പ്രതിഫലം പോരെന്ന് ആന പറഞ്ഞതുപോലെ ഒരു തോന്നല്‍. ആന കടിച്ചുവലിച്ച പനംപട്ടയുടെ ഒരു ഭാഗം വലിച്ചെടുത്തു ആനയ്ക്ക് നേരെ നീട്ടി. പുച്ഛത്തോടെ ആന അത് അകത്താക്കി.

 

ആനപ്പുറത്ത് കേറണമല്ലോ...കൈക്കൂലിയായി നിലത്ത് കിടന്ന കൂടുതല്‍ പട്ട യുവാവ് ആനവായിലേക്ക് നീട്ടി....അതൃപ്തി അറിയിക്കാതെ ആന എല്ലാം അകത്താക്കി..ഇതു തന്നെ അവസരം. ബാഹുബലി ആനയുടെ അടുത്തേക്ക്..തുമ്പി്‌കൈയില്‍ ഒന്ന് തലോടി....പിന്നെ ഒരു ഉമ്മ....രണ്ടുമ്മ ...മൂന്നുമ്മ... ദാ പറക്കുന്ന ബാഹുബലി.....പിന്നെ കണ്ടത് ഈ കോലത്തില്‍...ആന അനിഷ്ടം അറിയിച്ചപ്പോള്‍ യുവാവ് പന്ത് പോലെയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളഞ്ഞില്ല. കഴുത്തിന് പരുക്കേറ്റ ബാഹുബലി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (49 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (58 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends