യാത്രയ്ക്കിടെ കണ്ടക്ടറെ മര്‍ദ്ദിച്ച സംഘം രക്ഷപെട്ടു; നട്ടെല്ല് തകര്‍ന്ന കണ്ടക്ടര്‍ അശുപത്രിയില്‍

നെയ്യാറ്റിന്‍കര: കെ എസ് ആര്‍ ടി സി കണ്ടക്ടറെ മര്‍ദ്ദിച്ച ശേഷം രണ്ടംഗ സംഘം പണവുമായി രക്ഷപെട്ടു. പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ ജയപ്രകാശിനാണ് ( 34) ക്രൂര മര്‍ദ്ദനമേറ്റത്. നട്ടെല്ലിന് പരിക്കേറ്റ ഇയാളെ നെയ്യാറ്റിന്‍ക ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശാലയില്‍ നിന്നും അരുവിപ്പുറം വഴി നെയ്യാറ്റിന്‍കര റൂട്ടിലേക്ക് പോയ ബസിലെ കണ്ടക്ടറെ ആലത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. യാത്രക്കാര്‍ ബഹളമുണ്ടാക്കിയെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. നാട്ടുകാരെത്തിയതോടെ രണ്ടംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ടക്ടറുടെ കൈയിലുണ്ടായിരുന്ന കളക്ഷന്‍ ബാഗും തട്ടിയെടുത്തു. മാരായമുട്ടം പോലീസ് കേസ്സെടുത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha

























