ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: ഗുരുവായൂരിൽ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെയും തുടരും

നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെയും തുടരും. ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവളളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് ഇന്നും നാളെയും ജില്ല കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചോ, അഞ്ചിലധികമോ ആളുകള്‍ കൂട്ടം കുടി നില്‍ക്കാനോ, ജാഥ, പ്രകടനം, പൊതുയോഗം എന്നിവ നടത്തുവാനോ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹം, മറ്റു പരമ്ബരാഗത മതാനുഷ്ഠാനങ്ങള്‍ തുടങ്ങിയ പൊലീസിന്റെ അനുമതിയോടെ മാത്രമെ നടത്താവൂ.
https://www.facebook.com/Malayalivartha
























