ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി പോലീസ് റിപ്പോർട്ട് ;പോലീസിന്റെ വകയായി ദിലീപിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പോലീസ്. കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റിയതിന് പിന്നിലും ദിലീപാണെന്ന് പോലീസ് സംശയിക്കുന്നു. കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസില്‍ സാക്ഷിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സംവിധായകന്‍ നാദിര്‍ഷയുമായി ദിലീപ് പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് പോലീസ് കോടതി സമര്‍പ്പിച്ചതായാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന പോലീസിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ജയില്‍ മോചിതനായ ദിലീപ്, നാദിര്‍ഷയുമായി കൂടിയാലോചന നടത്തി. ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപ് ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് ഉന്നയിക്കുന്നത്. മറ്റ് സാക്ഷികളെ ദിലീപ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























