ഭൂമി കയ്യേറ്റക്കേസില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ തോമസ് ചാണ്ടിയുടെ പുതിയ തന്ത്രം ; ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം പി

ഭൂമി കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് രാജ്യസഭാംഗവും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് വിവേക്. നാളെയാണ് കോടതി കേസ് പരിഗണിക്കുന്നത്.
ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുന്നതിനായി വിവേക് തന്‍ഖ തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലെത്തി. എം പി ആയല്ല അഭിഭാഷകനായാണ് എത്തിയിരിക്കുന്നതെന്നായിരുന്നു വിവേകിന്റെ പ്രതികരണം. തോമസ് ചാണ്ടിക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്ത് നില്‍ക്കുമ്ബോഴാണ് അവരെ പ്രതിരോധത്തിലാക്കി പാര്‍ട്ടി എം.പി തന്നെ എതിര്‍വാദത്തിനെത്തുന്നത്
കോണ്‍ഗ്രസിന്റെ കുപ്പായമിട്ടയാള്‍ തോമസ് ചാണ്ടിയുടെ കേസ് വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിച്ചു. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും. ഇത്തരക്കാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണ്. സാമ്ബത്തികനേട്ടത്തിനുള്ള ഇത്തരം സമീപനം പാര്‍ട്ടിക്ക് ശാപമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























