തോമസ് ചാണ്ടിയുടെ രാജികാര്യം ഇന്നറിയാം... വിധി ചാണ്ടിയെ തുണയ്ക്കുമോ, ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായക ദിനം

കായല്‍കയ്യേറ്റ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ചാണ്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാകവേ സംസ്ഥാന നിര്‍വാഹകസമിതി യേതോമാഗം ചൊവ്വാഴ്ച ചേരും. അതോടൊപ്പം, കൈയേറ്റവിഷയത്തില്‍ മന്ത്രിക്കെതിരേ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളും കോടതി ഇന്നു പരിഗണിക്കും.
സംസ്ഥാന നിര്‍വാഹകസമിതി യോഗം ചേര്‍നുമെങ്കിലും മന്ത്രിയുടെ ഭാവി സംബന്ധിച്ച ചര്‍ച്ച കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്ന മറ്റൊരു യോഗത്തിലേക്കു നീട്ടിവയ്ക്കാനാണ് സാധ്യത.
തന്റെ നേതൃത്വത്തിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണു ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. മന്ത്രിയുടെ കയ്യേറ്റങ്ങള്‍ക്കെതിരായുള്ള പൊതുതാല്‍പര്യ ഹര്‍ജികളും ഒപ്പം പരിഗണിക്കും.
കേസില്‍ അനുകൂലമായി എന്തെങ്കിലും വന്നാല്‍ പിടിച്ചുനില്‍ക്കാമെന്ന പ്രതീക്ഷ ചാണ്ടിക്കും എന്‍സിപിക്കുമുണ്ട്. പ്രതികൂലമായി വന്നാല്‍ രാജിക്കാര്യം നീട്ടിവെയ്ക്കാനാണ് സാധ്യത. എന്നാല്‍ നേരത്തേ പോലെ കടുപ്പിച്ചെന്തെങ്കിലും പറഞ്ഞാല്‍ ചാണ്ടിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചെന്ന് വരില്ല.
https://www.facebook.com/Malayalivartha
























