Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്വട്ടേഷന്‍ കണ്ട് പോലീസും ഞെട്ടി... സഹോദരിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് ശ്രമിച്ച അളിയന് ചെറിയൊരു പണികൊടുത്തു

14 NOVEMBER 2017 08:37 AM IST
മലയാളി വാര്‍ത്ത

സഹോദരിയെ വിവാഹം കഴിച്ച് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് ശ്രമം നടത്തി വരികയായിരുന്ന യുവാവിന് അളിയന്‍ വക മുട്ടന്‍ പണി. അളിയന്റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ് യുവതിയുടെ സഹോദരന്‍. ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരും പിടിയിലായി. കേസിലെ മറ്റൊരു പ്രതി വേറൊരു കേസില്‍ ഇപ്പോള്‍ ജയിലിലാണ്.

കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവിലെ പട്ടേപ്പറമ്പില്‍ ഹൗസില്‍ യു. ഷഹബാസ് (37), മാത്തോട്ടത്തെ താവോട്ടില്‍ മുണ്ടയാട് ഹൗസില്‍ ടി.എം നൗഫല്‍(25), കണ്ണാടിപറമ്പ് പാറപ്പുറത്തെ മാവുങ്കാല്‍ മൂലയില്‍ ഹൗസില്‍ എം.എം ഹബീബ് (38), പുതിയ തെരു ആശാരിക്കമ്പനി പരിസരത്തെ എന്‍.എന്‍ മുബാറക് (24) എന്നിവരാണ് പിടിയിലായത്.

മടക്കരയിലുള്ള യുവതിയെ കല്യാണം കഴിക്കുകയും ബന്ധം വേര്‍പെടുത്തി മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ അക്രമിക്കാന്‍ യുവതിയുടെ സഹോദരനാണ് സംഘത്തെ ഏര്‍പ്പാട് ചെയ്തത്.ഈ ക്വട്ടേഷന്‍ സംഘത്തിന്റെ മറ്റൊരംഗം കണ്ണാടപ്പറമ്പിലെ സുജിത്ത് മറ്റൊരു കേസില്‍ ജയിലിലാണുള്ളത്. സഹോദരന്‍ ഹബീബാണ് ക്വട്ടേഷന്‍ നല്‍കിയത്.

കമ്പില്‍ക്കടവിലെ ഫൈസലിനെ (30) എതിരെയാണ് ക്വട്ടേഷന്‍ നല്‍കിയത്. ഹബീബിന്റെ സഹോദരിയെ നേരത്തെ ഫൈസല്‍ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഉപേക്ഷിക്കുകയും മാട്ടൂലിലെ യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതറിഞ്ഞ ഹബീബ് വിവാഹത്തില്‍ നിന്ന് ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിരുന്നു. എന്നാല്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത വിധത്തില്‍ ഫൈസലിന്റെ കാല്‍ വെട്ടാനായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഇതനുസരിച്ച് ഒക്ടോബര്‍ മൂന്നിന് രാത്രി ഒമ്പതിന് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നു. ഒരുലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ഒക്ടോബര്‍ 3ന് രാത്രി 9 മണിക്ക് ഇരിണാവിലെ വിജനമായ പ്രദേശത്ത് ഫൈസലിനെ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. കാല്‍ വെട്ടുന്നതിന് പകരം ഇടതുകൈ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുപൊട്ടിക്കുകയായിരുന്നു. എന്നാല്‍ ക്വട്ടേഷന് വിരുദ്ധമായി കൈ അടിച്ചു പൊട്ടിച്ചതിനാല്‍ ഒരു ലക്ഷം രൂപക്ക് പകരം അറുപതിനായിരം രൂപമാത്രമാണ് ഹബീബ് നല്‍കിയത്. പിടിയിലായവര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷികള്‍ ഇല്ലാതായിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍നിന്നും എടുത്ത സിം കാര്‍ഡാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ബഡപ്പ ഗൗഡ എന്നയാളുടെ പേരിലുള്ള സിംകാര്‍ഡായിരുന്നു ഇത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഫൈസലിനെ അക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (48 minutes ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (57 minutes ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (2 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (2 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (4 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (6 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (7 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (7 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (8 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (9 hours ago)

Malayali Vartha Recommends