Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ മടക്കി

14 NOVEMBER 2017 10:09 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം ഒപ്പിടാതെ മടക്കി. ഇതിനുള്ള അടിയന്തര സാഹചര്യമൈന്തന്ന് വിശദീകരിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.

1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത്, ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമസഭ ചേരാത്തപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഘട്ടങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇത്തരത്തിലുള്ള എന്ത് അടിയന്തര പ്രാധാന്യമാണ് ഓര്‍ഡിനന്‍സിനുള്ളതെന്ന് കൃത്യമായി വ്യക്തമാക്കണം, ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാനും സിറ്റിങ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതി എന്ന പേരിലാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ ഗവര്‍ണറെ നേരില്‍ കണ്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്‍കി.

ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും ഇടതു പക്ഷത്തിന്റെ കൈക്കലാക്കുക എന്നതായിരുന്നു ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ഇന്നലെ ശബരിമല അവലോകന യോഗത്തില്‍ പങ്കെടുത്തു.

സാധാരണ നവംബര്‍ മാസത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചുമതലയേല്‍ക്കുന്നത് എന്ന് ഗവര്‍ണറോട് ദേവസ്വം മന്ത്രി വിശദീകരിച്ചു.
മുന്‍പും ഇത്തരത്തില്‍ ഓഡിനന്‍സുകള്‍ ഇറക്കിയിട്ടുണ്ട്. ശബരിമല മാത്രമല്ല 2220ല്‍ അധികം ക്ഷേത്രങ്ങളുടെ ഭരണമാണ് ബോര്‍ഡുകള്‍ നടത്തേണ്ടത്. അത് കൃത്യമായി ചെയ്യുന്നില്ല. ഒരു കാര്യത്തില്‍ മാത്രമല്ല അഴിമതി. നിരവധി അഴിമതികളുണ്ട്. ചിലതില്‍ അന്വേഷണം നടക്കുന്നു.

സ്വജന പക്ഷപാതവും ഉണ്ട്. ശബരിമല അവലോകനത്തിന് മുഖ്യമന്ത്രിയും മന്ത്രിയും പങ്കെടുക്കേണ്ടി വരുന്നു. ബോര്‍ഡിന് അത് ഒറ്റയ്ക്ക് നടത്താന്‍ പോലും ആകുന്നില്ല, കടകംപള്ളി വിശദീകരിച്ചു. ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കിയാല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുകയാണ് കീഴ്‌വഴക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (44 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (53 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends