ഡല്‍ഹിയില്‍ നിന്നും പുലി വക്കീലിനെ ഇറക്കിയിട്ടും രക്ഷയില്ല... അനുകൂല വിധി സമ്പാദിച്ച് മന്ത്രി പദവി നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ എത്തിയ തോമസ് ചാണ്ടിക്ക് വീണ്ടും രൂക്ഷ വിമര്‍ശനം, തോമസ് ചാണ്ടിയുടെ ഹര്‍ജിയുടെ നിയമ സാധുത ഹൈക്കോടതി ചോദ്യം ചെയ്തു

ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് മന്ത്രി പദവി നിലനിര്‍ത്താന്‍ എത്തിയ തോമസ് ചാണ്ടിക്ക് വീണ്ടും രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജിയുടെ നിയമ സാധുത ഹൈക്കോടതി ചോദ്യം ചെയ്തു. സര്‍ക്കാരിന്റെ ഭാഗമായ ഭരിക്കുന്ന മന്ത്രി തന്നെ എങ്ങനെ കേസ് ഫയല്‍ ചെയ്യുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പരാതിയുടെ ആദ്യ വരിയില്‍ തന്നെ മന്ത്രി എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഈ ഹര്‍ജി എങ്ങനെ നിലനിര്‍ത്തുമെന്ന് ഹൈക്കോടതി ചോദിക്കുന്നു.
രാജിയിലേക്കു നീങ്ങുന്ന തോമസ് ചാണ്ടിയുടെ അവസാന ആശ്രയമായി പ്രതീക്ഷിച്ചതായിരുന്നു ഇന്നത്തെ ഹൈക്കോടതി വിധിയെ. അതുകൊണ്ടു തന്നെ ലക്ഷങ്ങള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും പുലി വക്കീലിനെ തന്നെ രംഗത്ത് ഇറക്കി. കോണ്‍ഗ്രസിന്റെ എംപിയായ പുലി വക്കീലിനെ ഇറക്കുക വഴി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയായിരുന്നു തോമസ് ചാണ്ടിയുടെ ലക്ഷ്യം. വക്കീലിനെ പിന്‍വലിക്കാനായി ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. വക്കീല്‍ തോമസ് ചാണ്ടിക്കു വേണ്ടി ശക്തമായി വാദിക്കാന്‍ ഒരുങ്ങവേയാണ് തുടക്കത്തില്‍ തന്നെ കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം.
https://www.facebook.com/Malayalivartha

























